ഒളിക്കല്

ആത്മസുഹ്രിത്തിന്റെ
ആകസ്മികവിയോഗമറിഞ്ഞ്
നെഞ്ചു തകര്‍ന്ന് ചെന്നൂ ഞാന്

അവനെത്തിരക്കിയാള്ക്കൂട്ടത്തി-
ന്നിടയില് തിക്കിനടന്നൂ ഞാന്.
ചൂ‍ണ്ടിയവരോരുത്തരും-
മീര്‍ഷ്യ കലര്‍ത്തിയ നോട്ടത്താല്:
കണ്ടില്ലെ, യവിടെയവന്റെ ജഡം!
പുതച്ചുകിടക്കുന്നുറങ്ങുന്ന
തവനല്ലെന്നു ഞാന്, എവിടെയവന്?

എന്നും ദിനവ്രിത്താന്തങ്ങളില്
ഒന്നിക്കാറുണ്ട് തമ്മില്
ഒന്നുമൊളിക്കാതെന്തും
കൊണ്ടും കൊടുത്തും കഴിഞ്ഞവര്
ഇന്നിപ്പോളെന്താണിങ്ങനെ
മിണ്ടാതെവിടെയൊളിച്ചു കടന്നു നീ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ