സ്വപ്നം

സ്വപ്നങ്ങള്‍ ആസ്വാദനത്തിന്റെ
സാകല്യം തേടുമ്പോള്‍
യാഥാര്‍ഥ്യങ്ങള്‍ അനുഭവങ്ങളുടെ
അതൃപ്തി നേടുന്നു.
അനുഭവങ്ങളിലെ പോലെ,
സ്വപ്നങ്ങളില്‍ നാം
വേദനകള്‍ പ്രതീക്ഷിക്കാറില്ല.
സ്വപനങ്ങളിലെ പോലെ,
അനുഭവങ്ങളില്‍ നാം
ആത്മസുഖം ആശിക്കാറില്ല.
വിണ്ണില്‍ വിലയിക്കും വിഭാവനകള്‍
മണ്ണില്‍ സ്വര്‍ഗ്ഗം പണിയില്ല
എങ്കിലും, അനുഭവത്തിന്റെ
മുറിവുകളിലും നാം
സ്വപ്നങ്ങളെ കല്ലെറിഞ്ഞോടിക്കില്ല.
സ്വപ്നങ്ങളാണ്‍ല്ലോ
നമ്മെ കൈപിടിച്ച് നടത്തുന്നത്.

മാധ്യമം ചെപ്പ് 2011 ഫെബ്രുവരി 25

5 അഭിപ്രായങ്ങൾ:

  1. അതെ സ്വപ്നങ്ങള്‍ മാത്രം, സ്വപ്നങ്ങളില്ലെങ്കില്‍ പിന്നെയെന്തു ജീവിതം? ആഹാ...മധുരമീ സ്വപ്നങ്ങള്‍.....

    മറുപടിഇല്ലാതാക്കൂ
  2. ഇതെന്താ ചതുരകട്ട മാത്രം..ഒന്നും മനസിലാവുന്നില്ല......എന്തായാലും ആശംസകള്‍....

    മറുപടിഇല്ലാതാക്കൂ
  3. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  4. നമുക്ക് നല്ല സ്വപ്നങ്ങൾ കാണാം.

    മറുപടിഇല്ലാതാക്കൂ
  5. സ്വപ്നങ്ങള്‍ പലതും കണ്ടിടാം,
    സഫലമാകും, സാധ്യമാകും!

    മറുപടിഇല്ലാതാക്കൂ