വഴിയില്‍ കാത്തുനില്‍ക്കുന്നത്...

ഇന്നും മാനേജറുടെ വക പഴി ഉറപ്പ്. -സിഗ്നലില്‍ പച്ച തെളിയുന്നതും കാത്ത് കിടക്കുമ്പോള്‍ അക്ബര്‍ പറഞ്ഞു. ഇന്നലേം കൂടി പറഞ്ഞതാ, സമയത്തിന് ഓഫീസിലെത്തണമെന്ന്.

കാറിന്റെ മുന്‍‌സീറ്റില്‍ പ്രത്യേകിച്ചൊരു പ്രതികരണവുമില്ലാതെ ഇരിക്കുകയാണ് അജീഷ്.

വഴക്കുപറഞ്ഞാലും പണികളൊക്കെ വൃത്തിയായി ചെയ്തുകൊടുക്കുന്നതുകൊണ്ട് മാനേജര്ക്ക്ക തന്നോടല്പം പ്രിയമുണ്ടെന്ന് അക്ബറിനറിയാം. പിന്നെ, ഒരു പൊതുജനസേവകനാണെന്ന കാര്യവും. ഇതൊരു ഇളവായി എടുക്കുന്നുണ്ടോ താനെന്ന് അറിഞ്ഞാലും ഇല്ലെങ്കിലും രാത്രിയേറെ ഉറക്കമിളച്ചതിന്റെ ക്ഷീണം കൊണ്ട് അല്പം ഉറങ്ങിയെഴുന്നേല്ക്കാ ന്‍ വൈകിയാലും വല്ലാതെ അസ്വസ്ഥപ്പെടാറില്ല അക്ബര്. ഏതോ ഒരു ആത്മധൈര്യം ഭരിക്കാറുണ്ട് അയാളെ. ജനങ്ങള്ക്ക്ം വേണ്ടി എന്തെങ്കിലും ചെയ്യുവാനാണല്ലോ അനാവശ്യങ്ങള്ക്കു വേണ്ടിയല്ലല്ലോ താന്‍ സമയം ചെലവഴിക്കുന്നതെന്ന ആത്മഹര്ഷംാ. കര്മ്മലങ്ങളെല്ലാം ദൈവത്തിനുവേണ്ടി സമര്പ്പി ക്കുന്നവര്ക്ക്ാ ആരെയാണ് ഭയക്കേണ്ടത്?

ഉറങ്ങി കൊതിതീര്ന്നി ട്ടില്ലെങ്കിലും ഉണര്‍‌വിന്റെ പ്രകാശം മിന്നിക്കളിക്കുന്നുണ്ടായിരുന്നു അക്ബറിന്റെ മുഖത്ത്.

കൂട്ടുകൂടിയ നാള്തൊരട്ടെ കൂട്ടാളിയാണ് അജീഷ്. ഒരുമിച്ച് ഒരേ കമ്പനിയില്‍ ജോലിചെയ്യാന്‍ തുടങ്ങിയിട്ട് വര്ഷതങ്ങളേറെയായി. പണ്ട് ഒരുമിച്ച് താമസിച്ചതിന്റെ ആത്മബന്ധം അക്ബറിന്റെ കുടുംബം നാട്ടില്‍ നിന്നെത്തിയിട്ടും വിട്ടുപിരിയാനാവാത്ത കൂട്ട് അവര്‍‌ക്കിടയിലുണ്ട്. സ്വന്തമായി വാഹനമുള്ള അക്ബര്‍ ഒരല്പം ചുറ്റി അജീഷിനെയുമെടുത്താണ് സ്ഥിരം ഓഫീസിലെത്താറ്.

ഇന്നലെ ഉറങ്ങിയത് ഒരു മണിക്കാടാ -അജീഷിന് അറിയാവുന്ന കാര്യം അക്ബര്‍ ഒന്നുകൂടെ പറഞ്ഞു. ഇന്നലെ ജോലിസമയം കഴിയും മുമ്പേ മാനേജറോട് ചോദിച്ചിറങ്ങിയതാണവര്‍. നേരെ പോയത്, പറഞ്ഞേറ്റതനുസരിച്ച് ലേബര്ക്യാ മ്പുകളില്‍ ഭക്ഷണമെത്തിക്കുന്നത് ഏര്പ്പാ്ടാക്കാന്‍. സന്നദ്ധരായ ഹോട്ടലുകളില്‍ നിന്നും ഉപയോഗിക്കാതെ ബാക്കിവന്ന ഭക്ഷണങ്ങള്‍ ശേഖരിക്കാന്‍. സന്നദ്ധപ്രവര്ത്ത കരുമായി വര്ഷഗങ്ങളായി നടത്തിവരുന്ന സേവനം. ഭക്ഷണവും വസ്ത്രവും മരുന്നും മാത്രമല്ല കഴിയാവുന്ന എല്ലാ സഹായങ്ങളും ചെയ്യാന്‍ നിതാന്തജാഗ്രതയുള്ള കൂട്ടം.

കിട്ടിയ ഭക്ഷണവുമായി പിന്നെ ലേബര്ക്യാമ്പിലേക്ക് തിരിച്ചു. അപ്പോഴേക്കും വിതരണത്തിനായി മറ്റുള്ളവരും അവിടെ എത്തിയിരുന്നു. അതിനിടെ വരുന്ന ഫോണ്‍ കോളുകള്‍. അധികവും എന്തെങ്കിലും സഹായം ആവശ്യപ്പെടുന്നവ. തന്റെ നിയോഗത്തിന് അടിവരയിടുന്ന വിളികള്‍. ആളുകള്‍ സഹായങ്ങള്‍ ചോദിക്കുമ്പോഴെല്ലാം അക്ബര് അതെല്ലാം സന്തോഷത്തോടെ ഏറ്റെടുക്കുന്നത് അതു കൊണ്ടുതന്നെ. ദൈവം തന്നെ പോലുള്ളവരെ തെരെഞ്ഞെടുത്തിരിക്കുന്നതിന്റെ ഔചിത്യം അനുഭവപ്പെടുന്ന നിമിഷങ്ങള്‍. ദൈവപ്രീതിയെന്ന ലാഭം മാത്രം പ്രതീക്ഷിച്ച്...

വളരെ ഭംഗിയായി അവിടന്ന് വീട്ടിലേക്ക് തിരിച്ചപ്പോഴേക്കും നേരം ഏറെയായിരുന്നു. അധികസമയം ആയില്ല. അപ്പോഴാണ് സുഹൃത്തായ മനോജ് ഒരു കത്തുമായി വന്നത്. നാട്ടില്‍ നിന്നാണ്.

സര്‍, എന്റെ ഭര്ത്താൃവിനെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്ഥിടക്കാനാണീ എഴുത്ത്. അദ്ദേഹത്തെ പറ്റി ഒരു വിവരവുമില്ലാതെ എട്ട് വര്ഷസത്തോളമായി ഞാനും കുട്ടികളും തീ തിന്നുകയാണ്. താങ്കള്‍ അവിടെ എല്ലാരേം സഹായിക്കുന്നയാളാണെന്ന് കേട്ടിട്ടുണ്ട്. ദയവുണ്ടായി എന്തെങ്കിലും... എന്റെ ഭര്ത്താവിന്റെ പേര് ഹൈദ്രോസ്. പഴയ ഒരു ഫോട്ടോ ഇതോടൊപ്പം ചേര്ക്കുന്നു. എന്ന്, ജമീല ഹൈദ്രോസ്, കൊമ്പത്തുകടവത്ത്, പേരാമ്പ്ര, കോഴിക്കോട്.

പുറപ്പെടാനുള്ള ഒരുക്കമാണെന്നറിഞ്ഞ് മുനീറ പറഞ്ഞു. ഇനി ഇതേ കുറിച്ച് നാളെയാവാം. എട്ട് വര്ഷ്മായിട്ട് വിവരമില്ലാത്ത ആളല്ലെ. ഇപ്പോ എവിടെപ്പോയി അന്വേഷിക്കാനാ.

ഇല്ല, മുനീറാ സമയം ഏറെ ആയിട്ടൊന്നുമില്ലല്ലോ. ഇനി നാളത്തേക്ക് വെച്ചാല്‍, അതിനിടെ അതിന് കഴിഞ്ഞില്ലെങ്കില്‍ അല്ലാഹുവിനോട് ഉത്തരം പറയേണ്ടി വരില്ലേ.

ഭര്ത്താവിനെ നന്നായറിയാവുന്ന മുനീറ പിന്നൊന്നും പറയാന്‍ നിന്നില്ല. കിട്ടാവുന്ന പരിചയവൃത്തങ്ങളിലേക്ക് വിളിച്ചും കാറെടുത്ത് കറങ്ങിയും അക്ബര്‍ തെരച്ചിലാരംഭിച്ചു. വിവരമറിഞ്ഞപ്പോള്‍ കൂടെ വരാമെന്ന് പറഞ്ഞ അജീഷിനെ കൂട്ടാതെ അയാള്‍ പോകാവുന്നിടത്തൊക്കെ അലഞ്ഞു. ഏറെ ഇരുട്ടിയപ്പോള്‍ വീട്ടിലേക്ക് തിരിച്ചു...

നിനക്ക് എന്തിന്റെ കേടണ്. ഇത്ര വര്ഷാടയീട്ട് കാണാത്ത ആളെ തിരക്ക്യാണോ നീ ഇന്നലെ രാത്രി ലോകം മുഴോം കറങ്ങ്യേത്.‍ -അജീഷിന് എന്ത് പറയണമെന്നറിയില്ല, എങ്കിലും പറയാതിരിക്കാനാവില്ലല്ലോ എന്ന് കരുതി പറഞ്ഞു. ഇനി അയാളിപ്പോ ജീവിച്ചിരിപ്പുണ്ട്വാവോ!

നീ തന്നെ ഇത് പറയണം അജീഷേ, ഇതൊക്കെയല്ലെടാ ഒരു സുഖം. മറ്റുള്ളവര്ക്ക്ാ ചെറിയ സഹായമെങ്കിലും ചെയ്യുന്നതിനേക്കാള്‍ വലിയ സന്തോഷം മറ്റെന്താണ് എന്ന് നിന്നെ പഠിപ്പിക്കണോ.

അക്ബറെ, അതല്ലല്ലോ ഞാന്‍ പറഞ്ഞേ, ഒരോന്നിനും അതിന്റേതായ രീതീണ്ടല്ലോ.

നാഷണല്‍ പെയിന്റിന്റെ ഭാഗത്തെത്തിയപ്പോള്‍ ഒരു മധ്യവയസ്കന്‍ കൈകാണിച്ചു. ലിഫ്റ്റ് ചോദിക്കാനാവും. അക്ബര്‍ കാറിന്റെ വേഗം കുറച്ച് വലതുവശം ചേര്ന്ന് നിര്ത്തി .

ഖിസൈസിലേക്കാണോ? -വേണ്ടത്ര ഉറപ്പ് തോന്നാത്ത ഒരു ചോദ്യം.

ആ, കയറൂ. ഓഫീസിലേക്ക് തിരക്കിട്ടുപോകുകയാണെങ്കിലും മടിക്കാതെ അക്ബര്‍ പറഞ്ഞു.

അജീഷ് ഡോര്‍ തുറന്ന് കൊടുത്തു.

അയാള്‍ കാറിലേക്ക് പ്രയാസപ്പെട്ട് കയറുമ്പോള്‍ അക്ബര്‍ വാച്ചിലേക്ക് നോക്കി. ഇരുപത് മിനിറ്റുകൂടിയേ ഉള്ളൂ. കൃത്യസമയത്തിന് ഓഫീസിലെത്താനാവില്ലെന്ന കാര്യമോര്ത്ത പ്പോള്‍ വയറ്റില്‍ തീയെരിഞ്ഞു.

ഇന്ന് ഓഫീസിലെ പണികളൊക്കെ തീര്ത്തിട്ടേ ഇറങ്ങാനാവു. അല്ലെങ്കില്‍ ബോസിന്റെ കലിപ്പ് ഏറ്റുവാങ്ങുക തന്നെ! ഓഫീസില്‍ നിന്ന് അല്പം ഗ്യാപ്പ് കിട്ടിയാല്‍ കോണ്സുകലേറ്റ് വരെ പോകണം. അവിടത്തെ പരിചയം വെച്ച് ഇയാളെ തിരക്കണം. പിന്നെ ചിലപ്പോള്‍ ജയില്‍ സന്ദര്ശികക്കേണ്ടിയും വരും.

കുടുംബം പോറ്റാന്‍ വന്നിട്ട് മക്കളെ മറന്ന് എട്ട് വര്‍‌ഷം. അപാരതൊലിക്കട്ടി തന്നെ അയാള്ക്ക് . ഇനി ജീവിച്ചിരിപ്പുണ്ടാവുമോ അയാള്‍? ഒരു പക്ഷെ, നന്നായി കുടുംബം നോക്കിയിട്ടുണ്ടാവണം അയാള്‍. സുഖങ്ങള്ക്കി ടയില്‍ ഭര്ത്താടവിനെക്കാള്‍ പണത്തെ സ്നേഹിച്ച ഒരു ഭാര്യ. ഭര്ത്താളവിനെ പിഴിഞ്ഞ് അര്മാങദിച്ചുനടന്നവള്‍. എല്ലാം സുഖങ്ങളും സൗകര്യങ്ങളും അവസാനിച്ചുതീര്ന്നോപ്പോള്‍ അന്വേഷിക്കുന്നു.

ജനസേവനപ്രവര്ത്തിനങ്ങള്ക്കി ടയില്‍ പലപ്പോഴും കേള്ക്കേ ണ്ടി വന്നിട്ടുള്ള അമ്പരപ്പിക്കുന്ന വര്ത്തപമാനങ്ങള്‍ അറിയാമായിരുന്ന അക്ബറിന്, അജീഷിന്റെ സംസാരത്തില്‍ അസഹ്യത തോന്നിയില്ല.

റിയര്‍ വ്യൂ മിററിലൂടെ അക്ബര്‍ പലവട്ടം മധ്യവയസ്കനുനേരെ കണ്ണുപായിച്ചു. പിന്‍ സീറ്റില്‍ ചാരിക്കിടക്കുന്ന അയാള്‍ കണ്ണുകള്‍ തുറന്ന്പിടിച്ച് ഉറങ്ങുകയാണോ?

ഒരിക്കല്‍ ഒരു അജ്ഞാതജഡം ലഭിച്ചപ്പോള്‍ അതിന്റെ അവകാശികളെ അന്വേഷിച്ച് നടന്ന സംഭവം അക്ബറിന്റെ മനസ്സിലേക്ക് ഓടിയെത്തി. തിരച്ചിലുകള്ക്കൊ ടുവില്‍ കണ്ടെത്തിയ അയാളുടെ സ്വന്തം വീട്ടില്‍ ബന്ധപ്പെട്ടപ്പോള്‍ ഭാര്യ പറഞ്ഞത്. ഇത്രയും നാള്‍ ഞങ്ങള്‍ ഇവിടെ ഉണ്ടോ എന്ന് തിരക്കാത്ത മനുഷ്യനാ. ഞങ്ങള്ക്കിരനിയാ ശവം കിട്ടിയിട്ടെന്തിനാ? ഹോ ഇങ്ങിനേയും ആളുകള്‍!

വൈരുദ്ധ്യങ്ങള്‍ പലതും കണ്ടതാണെങ്കിലും നമ്മുടെ പ്രവര്ത്തിനങ്ങള്ക്ക് അതിന്റേതായ പ്രതിഫലം കിട്ടുമല്ലോ. ഒരു സഹായവും ലഭിക്കാത്തവരെയാവണം നാം സഹായിക്കേണ്ടത്. വസ്തുതകള്‍ ദൈവത്തിന് മാത്രമല്ലെ അറിയൂ. നാം ചെയ്യേണ്ടത് ചെയ്യുക. അത്രതന്നെ.

ഓഫീസിലെത്തേണ്ട സമയം കഴിഞ്ഞു. അജീഷ് വാച്ചില്‍ നോക്കി. അതിനിടേയാ ഈ മാരണവും - അവന്‍ മനസ്സില്‍ പറഞ്ഞു.

ഖിസൈസില്‍ എവിടെയാ ഇറങ്ങേണ്ടത്? -അക്ബറിന്റെ ചോദ്യത്തിന് പിന്നില്‍ നിന്ന് മറുപടി ഇല്ലാതായപ്പോള്‍ അജീഷ് ചോദ്യം ആവര്ത്തി ച്ചു. അനക്കമില്ല.

പരിഭ്രമത്തോടെ അക്ബര്‍ കാര്‍ റോഡിന് വശം ചേര്ത്ത് നിര്ത്തി . പിന്നിലെ ഡോര്‍ തുറന്ന് അയാളെ കുലുക്കിവിളിച്ചു. മറുവശത്തെ ഡോറിലേക്ക് മറിഞ്ഞുവീഴുന്നതറിയാന്‍ അയാളുടെ ചേതന അവശേഷിച്ചിരുന്നില്ല. ഇരുവരുടെയും വയറ്റില്‍ നിന്നൊരു കാളല്‍...

പോലീസിനെ അറിയിച്ചു. അതോടൊപ്പം ഓഫീസിലും.

പരിശോധനകള്ക്കിനടെ അയാളുടെ പേഴ്സില്‍ നിന്നും കിട്ടിയ മുഷിഞ്ഞ് മഞ്ഞവീണ അരികുകള്‍ നുറുമ്പിച്ച കടലാസുതുണ്ടിലെ മഷിപ്പടര്പ്പു കള്ക്കി്ടയില്‍ നിന്നും അക്‌ബര്‍ പണിപ്പെട്ട് വായിച്ചെടുത്തു- കെ.ടി ഹൈദ്രോസ്, കൊമ്പത്തുകടവത്ത്, പേരാമ്പ്ര, കോഴിക്കോട്...

--------

4 അഭിപ്രായങ്ങൾ:

  1. ലളിതമായ ഒരു കഥ. സംഭവിക്കാവുന്നതും സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ വിഷയം തന്നെ.

    മറുപടിഇല്ലാതാക്കൂ
  2. അവസാനം ചേതനയറ്റ ജഡം സാക്ഷിയാവുന്നത് പലകുറി വായിച്ചിട്ടുണ്ട്. പക്ഷെ ഇത് വളരെ വത്യസ്തമായി അവതരിപ്പിച്ചു. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  3. ലളിതമായിത്തന്നെ കഥ എഴുതിഫലിപ്പിച്ചതിന് അഭിനന്ദനങ്ങള്‍..

    മറുപടിഇല്ലാതാക്കൂ