'പ്രതി'ഫലം

അനുഗ്രഹങ്ങള്‍ നിഗ്രഹങ്ങളായ്
തിരിച്ചുവരുന്ന നാളേത്?

അന്നേരമാണ് അഹങ്കാരപര്‍‌വ്വം
അസ്തമിച്ചൊടുങ്ങുക
നന്ദികേടുകള്‍ക്ക് സമയാന്ത്യം കുറിക്കുക
ഇനിയൊന്ന് കേള്‍ക്കാവിധം
കാതുകള്‍ക്ക് താഴിടുക
കണ്ണോട് കലഹിച്ച് കാഴ്ചകളൊഴിയുക.

തിരിച്ചറിയാതെപോയ അറിവുകള്‍
മുന്നില്‍ നാഗനൃത്തം ചെയ്യുക
അഭയം നിരാകരിച്ചവര്‍ക്ക്
ഭയം വിളഞ്ഞ നീറ്ററിവാകുക.

സൗഭാഗ്യം വന്നുവിളിച്ചിട്ടും
ദൗര്‍‌ഭാഗ്യത്തോടൊട്ടിപ്പോയവരുടെ,
അരുളുകള്‍ പാനം ചെയ്യാതെ പോയ
അകങ്ങളുടെ ദുര്‍ദിനം.
ആയുസ്സ് ചുട്ടുതിന്നതിന്‍ ശേഷിപ്പ്!

പ്രബോധനം വാരിക
തനിമ ദുബൈയുടെ കവിതക്കുള്ള ഒന്നാം സമ്മാനം നേടിയത്

8 അഭിപ്രായങ്ങൾ:

  1. അന്ത്യവിധി നാള്‍. പടച്ചവന്‍ കാക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  2. അനുഗ്രഹങ്ങള്‍ നിഗ്രഹങ്ങളായി തിരിച്ചു വരാതിരിക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  3. കവിത നന്നായിരിക്കുന്നു
    നല്ല വരികള്‍..

    മറുപടിഇല്ലാതാക്കൂ
  4. നല്ല വരികള്‍.. ഒത്തിരി ഇഷ്ടായി..

    മറുപടിഇല്ലാതാക്കൂ