തൃശൂര്‍ ജില്ലയിലെ മാള സ്വദേശി. കളത്തിപ്പറമ്പില്‍ ഹംസയുടേയും വൈപ്പിപാടത്ത് ഐശാബിയുടേയും മകന്‍. മാള സി.എം.എസ് സ്കൂള്‍, സെന്റ്.ആന്റണീസ് സ്കൂള്‍, പുല്ലൂറ്റ് കെ.കെ.ടി.എം. കോളേജ്, ചാലക്കുടി സ്കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്സ് എന്നിവിടങ്ങളില്‍ പഠനം. ഫോട്ടോഗ്രാഫി അഭ്യസിച്ചിട്ടുണ്ട്.
1993ല്‍ കോട്ടയം മാങ്ങാനത്ത് നടന്ന തെരഞ്ഞെടുത്ത യുവസാഹിത്യകാരന്‍മാര്‍ക്കുള്ള പഞ്ചദിനക്യാമ്പില്‍ പങ്കെടുത്തു. 2009ല്‍ എയിം ദുബൈയുടെ കവിതക്കുള്ള സമ്മാനം നേടി. 2011ല്‍ ദുബൈ തനിമ കലാസാംസ്കാരികവേദിയുടെ കവിതക്കുള്ള സമ്മാനം നേടി.
'മാധ്യമം' പത്രത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ദുബൈയില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്നു. കൂടാതെ, സ്വതന്ത്രപത്രപ്രവര്‍ത്തനത്തില്‍ ശ്രദ്ധിക്കുന്നു. ഒപ്പം സാമൂഹ്യപ്രവര്‍ത്തനവും.
ഭാര്യ: ഷഹന, മക്കള്‍: വാസില, ഫാസില്‍, ഫയാസ്.