ഒട്ടകം

അതിരുകളവ്യക്തമായ
പീതമണ്ണിലൊഴുകുന്ന
ഒട്ടകത്തെപ്പോലെ
അമര്‍ന്ന തേങ്ങലായ്
പ്രണയം മറന്ന പ്രയാണം.

കദനങ്ങളുള്ളെരിക്കിലും
അത് വരച്ചുവെക്കാതെ
ആശകള്‍ പകര്ത്താതെ
വികാരമൊഴിഞ്ഞ മുഖം.

തീ തിന്നുനോവിലും
തീമണ്ണ് ചിക്കി
മരീചിക തേടും സുഖം.

ധൃതുക്കളൊട്ടിച്ചേര്‍ന്ന്
പെരുക്കും അപൂര് വ്വതകളില്‍,
അടിമവേലക്കിടയിലൊരു
നിശ്വാസം തര‍പ്പെട്ടാല്‍ മാത്രം
അഴിച്ചുവിടാനീവിങ്ങലുകള്‍.