മരണത്തിന്റെ വിരുന്ന്

തിരിച്ചറിവില്ലാത്ത
തിരിവുകളില്
കാത്തിരിക്കുന്നു നീ

കിനാവിന്റെ പാതിയില്‍
ഉറക്കത്തിന്റെ ഒഴുക്കിലെവിടെയോ
ഒളിച്ചിരിപ്പുണ്ട് നീ

ആലയില്‍ രാകുന്ന
വായ് ത്തല മൂര്‍ച്ച നിനക്ക്
ആരുടെയോ കഴുത്തടര്ത്താന്

അനര്ഹമായ
ഒരു വെടിയുണ്ടയായി നീ
ഏതുനേരത്തും നെഞ്ച്
പിളര്‍ക്കുമെന്നാരറിഞ്ഞു

ഉല്ലാസത്തിരകള്‍
തമ്മില്‍ കൊമ്പുകോര്‍ത്ത്,
നൌക തകര്‍ന്ന് നീറ്റിലൊളിക്കെ
അവിടെയും നീ


ഗള്‍ഫ്മാധ്യമം നവംബര്‍ 10 2009