വാഹനങ്ങള്

വലിയ മനസ്സിന്റെ ഉടമകളാണ്
വലിയ വാഹനങ്ങള്‍

റോഡുമുറിച്ച് കടക്കാന്‍
കൈകാണിച്ചാല്‍
അവ പതിയെ നിറുത്തിത്ത‍രും
ഭാരം വഹിക്കുന്നവനേ
ഇതരന്റെ പ്ര് യാസങ്ങള്‍
മറയില്ലാതെ മനസ്സിലാക്കൂ
വിനയത്തിന്റെ വിലയറിഞ്ഞ
വകതിരിവിന്റെ വളയമാണ്‍
ജീവിതത്തിന്റെ കാതങ്ങളേറെ താണ്ടി
വീണ്ടും വീണ്ടും
അവ സഞ്ചരിക്കുന്നത്
പക്വ് മാര്‍ന്ന് ചക്ര് ങ്ങളിലാണ്‍

വിനയം തീണ്ടാത്ത
വാലന്‍ കുരങ്ങുകളാണ്
ചെറുവാഹനങ്ങള്‍

റോഡുമുറിച്ച് കടക്കാന്‍
കൈകാണിച്ചാല്‍
ദുര്‍വാശി മുരണ്ട് ചീറിക്കുതിച്ച്
വഴിപ്പോക്കാന്റെ ചെവിക്ക് ല്ല് പൊട്ടിച്ച്
തലപെരുപ്പിച്ച് ഹ്രിദയം ഭേദിച്ചേ
അത് കടന്നുപോകൂ
എവിടെ നിന്നാണ് വരുന്നതെന്നൊ
എവിടേക്കാണ് പോകുന്നതെന്നൊ
അവര്‍ക്കറിയുമോ ആവോ?

- അനസ് മാള