യുവത്വം

കത്തും ചിരത്,
ഇരുള് മുറിച്ച് പായും കിനാവുകള്
ഉരുകിത്തളരാത്ത ത്യാഗനിമേഷങ്ങള്

വക്കടരാത്ത വാക്ക്,
കാത്തുനില്ക്കാതെ
കത്തിപ്പടരുന്ന നിലപാടുകള്
എരിഞ്ഞടങ്ങാത്ത തീക്കരുത്ത്

കൂറ്പ്പിച്ച് കണ്ണ്,
പരിസരങ്ങളുടെ വെല്ലുവിളികളില്
തിളക്കുന്ന ചോര, ആറാത്ത കൊടുങ്കാറ്റ്

ഉലയത്ത ശൌര്യം,
വൈരുദ്ധ്യങ്ങിളേക്ക് എയ്ത വിരലുകള്
വിതച്ചുകൊയ്ത വിപ്ലവങ്ങള്

തേയാത്ത ചുമല്,
ഇടറാത്ത ചുവട്
തളരാത്ത കൈതാങ്ങ്
ഏറ്റെടുപ്പിന്റെ ഇടപെടലുകള്

ഇത് യുവത്വം.