ഇടവേള

ഈ കാഴ്ച
ഇരുളുപാകും
പ്രത്യാശയുടെ തിളക്കം

ഈ കേട്ടത് –
വാതിലടയും മുമ്പ്
കാതുകളുടെ കൌതുകം

ഈ പറഞ്ഞത് –
തളരും മുമ്പ്
നാവിന്റെ കൌശലം

ഈ ഹ്രിദയമിടിപ്പ്
നിലക്കുന്നതിനു മുമ്പ്
ആത്മവിശ്വാസം

ഈ ശ്വസിതം –
അന്ത്യനിമിഷത്തിനു മുമ്പ്
ഇവിതവ്യാമോഹം

- അനസ് മാള