അവസാനം

ആരോ പറഞ്ഞു,
അനങ്ങാതെ കിടക്കൂ
പിന്നെ മൊഴിഞ്ഞു, കണ്ണടക്കൂ
അതുകഴിഞ്ഞലറി,
വായടക്കൂ, വായു മുറിക്കൂ…

അവസാനം,
ആരൊക്കെയോ ചേര്‍ന്ന്
നനച്ച് കുളിപ്പിച്ച്
മൂക്കളകളില് പഞ്ഞിതിരുകി
കാലിണകള് തമ്മില് ചേര്‍ത്തുകെട്ടി
കൈകള് നെഞ്ചിലൊതുക്കി വെച്ച്
പനിനീര് കുടഞ്ഞ്
പൊതിഞ്ഞൊരുക്കി
കുഴിതോണ്ടിയൊളിപ്പിച്ച്
പിടിമണ്ണ് തൂവി
പച്ച പറിച്ച് നട്ട്, നനച്ച്
ആളുകള് പിരിഞ്ഞുപോയത്
ഒന്നും ഞാനറിഞ്ഞില്ല