സ്വത്വനഷ്ടം

മഴമേഘങ്ങളോട് കലഹിച്ച്
സ്വപ്നത്തില് നിന്ന്
സ്വര്‍ഗ്ഗത്തിലേക്ക് എന്ന് കരുതി
താഴേക്ക് ചാടിയ ഒരു തുള്ളിജീവിതം,
നനവിറങ്ങിച്ചെല്ലാത്ത
നാമ്പുകള് തളിക്കാത്ത
കരളെന്ന വ്യാജേന പതുങ്ങിക്കിടന്ന
കരിമ്പാറയിലാണ് നിപതിച്ചത്