ദിശ

ദിശ തിരയുന്നവര്‍ക്കാത്മ-
പശിനിറക്കുവാനായിതാ
ഇരുളൂരിയെറിഞ്ഞരുളിന്റെ പകര്‍ന്നാട്ടം
മരുദാഹമടക്കുവാന്‍
പൊരുളുതേടുവാനീവഴി

അടഞ്ഞ മനുഷ്യവേദങ്ങള്‍ -
ക്കൊടുവില്‍ ദൈവത്തിന്‍ വിളി
അകന്നലഞ്ഞ ഹ്രുദന്തങ്ങളെചേര്‍ത്ത
സ്നേഹാക്ഷരദ്രിശ്യവഴി

പാകിപ്പടര്‍ത്തിയ
അസ്പ്രിശ്യവിത്തുകള്‍
മാറ്റി പടുക്കുക മാനവചേതന
ആഴ്ത്തിയ വംശീയമൂര്‍ച്ഛതന്‍
മുറിവുകളാറ്റി നോവിന്റെ
പാടുകള്‍ മായ്ക്കുക
അറ്റ മാനുഷ്യകമൊന്നായ് പൊറുക്കുക
ചെയ്ത മതിലതിരുകള്‍ തകര്‍ ക്കുക

നിറഞ്ഞ പെണ്‍ മിഴി തുടക്കുവാനാകുക
നീതിയെ തൂക്കിയ പാശമറുക്കുക
മദമയക്കുവിഴുപ്പുകളകറ്റി നാം
ജഗസ്നേഹപ്പൂക്കള്‍ പൊഴിക്കുക

ഒറ്റപ്പെടലില്‍ പുറ്റുകള്‍ പിഴുത്
ഭീതനോട്ടത്തിന്റെ നുകങ്ങള്‍ വെടിഞ്ഞ്
ഹ്രുദയസന്ദേഹപാപമൊഴിക്കുക
കരളില്‍ തൊട്ട് നന്മയുണര്‍ത്തുക
കനവില്‍ കത്തി കവിത ജ്വലിക്കുക
നെഞ്ചുകള്‍ ചേര്‍ത്ത്
മഹിതസം സ്കാരവ്രുത്തരാകുക