സ്നേഹത്തോടെ, ജോസഫിന്

ശ്രീമാന്‍ ജോസഫ്,
വേദനകളുടെ തടവറയില്‍ നിന്ന്
മോചിതനാകാന്‍ പടച്ചവന്‍ തുണക്കട്ടെ!

ഒരു ജനതയുടെ വേദന
നിന്നിലേക്ക് വെട്ടിച്ചുരുക്കാന്‍
വെകിളിമൂത്ത നീചരെ ഓര്‍ത്ത് നടുങ്ങുമ്പോഴും
എനിക്ക് മനസ്സിലാകുന്നില്ല,
നീ പരതിവെച്ച അറിവുകളിലെങ്ങിനെ
പരമതരക്തദാഹം പുരണ്ടുവെന്ന്
നീ പകര്‍ന്ന അറിവുകള്‍ നാളത്തെ മക്കള്‍
എങ്ങിനേയാവും കൊയ്തെടുക്കുകയെന്ന്.

കാരുണ്യത്തിന്റെ മാത്രുകാവര്യന്റെ
രക്തം പൊടിക്കാന്‍ നിനക്ക് കരുത്തായ്
ഇരുളിന്റെ ഭീരുത്വമറയില്‍
പതിയിരുന്നത് ആരൊക്കെയെന്നറില്ല,
എങ്കിലും, നിനക്ക്
ജീവിന്റെ രക്തം നല്‍കാന്‍ അവര്‍ വന്നു,
മിശിഹായുടെ വിശ്വസം ചുമലേറ്റിയ മക്കള്‍,
മര്‍ദ്ദകര്‍ അധീനപ്പെട്ടിട്ടും
പ്രതികാരത്തിനു പകരം കാരുണ്യം ചൊരിഞ്ഞ
പ്രവാചകര് ജോസഫും മുഹമ്മദും
വഴികാണിച്ച മക്കള്‍.

വിവേചനസഹിതം,
ഒരു സമൂഹത്തിന്റെ പേരില്‍
വരവുവെക്കുന്ന അപമുദ്രകളുടെ പിന്‍ബലത്തില്‍
ആരുടെയൊക്കെയോ മനസ്സുഖത്തിനായ്
നീയേല്പ്പിച്ച മുറിവിന്റെ നീറ്റല്‍
പശ്ചാത്താപത്തില്‍ കുതിരില്ല.
എങ്കിലും, നിന്നോട് അനുതപിക്കാതിരിക്കാന്‍
പ്രവാചകചരിത്രപാഠങ്ങള്‍ അനുവദിക്കുന്നില്ല.

ചേദിക്കപ്പെട്ട സൗഹാര്‍ദ്ദങ്ങളെ
തുന്നിച്ചേര്‍ക്കാനുള്ള നിവേദ്യമായി
നിന്റെ സിരകളെ ത്രസിപ്പിച്ചൊഴുകുന്ന സഹ്രുദയരക്തം
നിന്റെ ചിന്തകളില്‍ അനുരണനങ്ങളുണ്ടാക്കട്ടെ!