വികസനീയം

നരകത്തില്‍ നിന്നും
കടമെടുത്ത
വാക്കായി വികസനം

അടുപ്പു ചുടാന്‍ പോലും
വകയില്ലാത്തവരെ
ചുട്ടുപൊള്ളിക്കുന്ന
വാക്കായി വികസനം

മണ്ണിന്റെ വിതുമ്പലുകള്‍
ഭീകരതയിലേക്ക്
പുനരാഖ്യാനം ചെയ്ത്
സമാധാനത്തിന്റെ
തലവെട്ടിപ്പിളര്‍ന്ന്
അഹങ്കാരങ്ങള്‍ക്ക്
വിരിഞ്ഞുപറക്കാന്‍
വിരിച്ച പെരുമ്പാത പോലെ
വിനാശത്തിലേക്ക്
വിലയം ചെയ്ത
വാക്കായി വികസനം