ആലസ്യം അടയിരിക്കുന്ന നമ്മുടെ കോലായില്‍
വലിഞ്ഞുകയറി വന്നത്
അതിര്‍ത്തിലംഘിച്ച പകര്ച്ചസുഖങ്ങള്
വറുതിനാളുകളില്‍ നാം
താലോലിച്ച ധാന്യവും കനികളും
അകലെയെവിടെയോ നിന്നും
അപരിചതരെപ്പോലെ
വാടിവന്നു അടുക്കളയില്‍,
പരിചയിക്കാത്ത ദീനോഷ്ണങ്ങള്
രുചിയോടെ പകര്‍ന്നുതന്നു
വെറുതെയിരുന്ന് വാരിക്കൂട്ടിയ
ആധികളും വ്യാധികളും
വീതം വെച്ചെടുത്ത് അജീര്ണ്ണിച്ചു
ലോകോത്തര ആതുരമേടകള്
വിഷമരുന്ന് പുരട്ടിയ ആദായത്തിന് നാം
കണ്ണുവെച്ചിരിക്കുമ്പോള്‍
നമ്മുടെ സ്വന്തം നാട്ടുകായ്ക്കള്
അയല്‍നാടുകളില്‍ അഭയം തേടിപ്പോയത്
നാം അറിയാതിരിക്കുന്നു
വേര്പ്പറക്കുന്ന നമ്മുടെ
ശീലക്കേടിന് മുന്നില്‍
മറുനാട്ടുകാര്‍ വന്ന് വേര്‍ത്ത്
നാടിന്റെ ഉപ്പ് കവര്‍ന്ന് പോകുന്നു.
മാതൃഭൂമി ഗള്‍ഫ് ഓണം സ്പെഷല്‍ 2011
വലിഞ്ഞുകയറി വന്നത്
അതിര്‍ത്തിലംഘിച്ച പകര്ച്ചസുഖങ്ങള്
വറുതിനാളുകളില്‍ നാം
താലോലിച്ച ധാന്യവും കനികളും
അകലെയെവിടെയോ നിന്നും
അപരിചതരെപ്പോലെ
വാടിവന്നു അടുക്കളയില്‍,
പരിചയിക്കാത്ത ദീനോഷ്ണങ്ങള്
രുചിയോടെ പകര്‍ന്നുതന്നു
വെറുതെയിരുന്ന് വാരിക്കൂട്ടിയ
ആധികളും വ്യാധികളും
വീതം വെച്ചെടുത്ത് അജീര്ണ്ണിച്ചു
ലോകോത്തര ആതുരമേടകള്
വിഷമരുന്ന് പുരട്ടിയ ആദായത്തിന് നാം
കണ്ണുവെച്ചിരിക്കുമ്പോള്‍
നമ്മുടെ സ്വന്തം നാട്ടുകായ്ക്കള്
അയല്‍നാടുകളില്‍ അഭയം തേടിപ്പോയത്
നാം അറിയാതിരിക്കുന്നു
വേര്പ്പറക്കുന്ന നമ്മുടെ
ശീലക്കേടിന് മുന്നില്‍
മറുനാട്ടുകാര്‍ വന്ന് വേര്‍ത്ത്
നാടിന്റെ ഉപ്പ് കവര്‍ന്ന് പോകുന്നു.
മാതൃഭൂമി ഗള്‍ഫ് ഓണം സ്പെഷല്‍ 2011
കൊള്ളാം നന്നായിട്ടുണ്ട് , ഇഷ്ടപ്പെട്ടു
മറുപടിഇല്ലാതാക്കൂgood i like it
മറുപടിഇല്ലാതാക്കൂവളരെ നന്നായി അനസ് .അഭിനന്ദനങ്ങള്‍ !
മറുപടിഇല്ലാതാക്കൂആശംസകള് !!!!
മറുപടിഇല്ലാതാക്കൂആശംസകള് !
മറുപടിഇല്ലാതാക്കൂഇവിടെ ആദ്യമാണെന്ന് തോന്നുന്നു.. നല്ല ആശയം അനസേ..
മറുപടിഇല്ലാതാക്കൂ