പരാതികള്

അനിയത്തി എറിഞ്ഞുടച്ച
കളിക്കോപ്പിന്റെ ബാക്കികള്‍
പൊറുക്കിയടക്കവെ കൊണ്ടിട്ടുണ്ട്
താതന്റെ താഡനം

ആറ്റുനോറ്റു പെങ്ങള്‍ക്കു വാങ്ങിയ
കുപ്പായം വിടര്‍ത്തിയ
കൌതുകക്കണ്ണാലവള്‍ ചോദിച്ചിട്ടുണ്ട്:
നീയിതു കട്ടതോ?

വിക്രിതി കാട്ടിയ സഹപഠിയനെ
തിരുത്തവെ കിട്ടിയിട്ടുണ്ട്
ഗുരുവിന്റെ ചെവിതിരുമ്മല്‍

നേരമ്പോക്കിന്റെ കൂട്ടിടങ്ങ്ളില്‍
അരുതുകള്‍ക്കെതിരായ നിലപാടിന്‍
കേട്ടിട്ടുണ്ട് മുറുമുറുപ്പ്

പ്രകടനമേശാത്ത
പ്രവ്രിത്തികള്‍ക്കൊടുവില്‍
അറിഞ്ഞിട്ടുണ്ട് അവഗണനയുടെ കയ്പ്പ്

- അനസ് മാള