ആത്മനിവേദ്യം

കനലായുരുകി കലിമയുരത്ത്,
കനിവും തേടിയിതാഞങ്ങള്‍
വ്യര്‍ഥഭൌതികമോഹവിരക്തിയില്‍
അര്‍ഥികളാത്മനിവേദ്യങ്ങള്‍.
വരുമൊരുകാലജീതരായ് മാറാന്‍
പാരിന്‍ നശ്വരദാഹം വെടിഞ്ഞ്
പാപവിഴുപ്പുകള്‍ കഴുകിയകറ്റി,
തഖ് വയില്‍ മുക്കി സ്വഛതയാര്‍ന്ന
വിരക്തിയുടുത്തു വീടണയട്ടെ,
പരനുടെ സവിധം ഇഹ്റാം പുല്‍കട്ടെ.
ചൊരിമണല്‍ തീക്കനല്‍ മഴയില്‍
പ്രണുതിയുണര്‍ ത്തട്ടെ
പെയ്തിടുമുഷ്ണശരങ്ങളീപുണ്യ-
ചെയ്തികള്‍ ക്കുള്‍പ്പുളകമാകട്ടെ
ഖാത്തം നബിയുടെ മുത്തമണിഞ്ഞൊരാ
ഹജറുല്‍ അസ് വദിന്‍ നിര്‍വ്രുതിയില്‍ ,
തിരുവരുളാല്‍ സഹസ്രാബ്ദങ്ങള്‍ ക്കപ്പുറം
ഖലീലുള്ളാഹ് പടുത്തൊരുഗേഹം
കഅബം ചുറ്റി നടക്കട്ടെ.
വേവും ത്യാഗചരിത്രസ്മ്രുതിതന്‍
നോവുകള്‍ പേറി ഹാജറയായി
സഫ-മര്‍വാ സ്മ്രുതിയടിവാരം
സഅയിന്‍ കാല്പാടു രചിക്കട്ടെ
കളങ്കമുരുകി കണ്ണീരൊഴുകട്ടെ.
അര്‍ഥികള്‍ ഞങ്ങള്‍ ഇസ്മാഈലായി
സാര്‍ഥക നീരുറവനുകര്‍ ന്ന്
ആത്മത്രുഷ്ണ കെടുത്തട്ടെ
ആത്മീയനിറവിന്‍ മുസ്ദലിഫയില്‍
പ്രണുതിയുരത്ത് പാര്‍ക്കട്ടെ
ഹ്രുദയം തപിച്ച് ഇമയീറനണിഞ്ഞ്
ഇഹജീവിതപ്പാപക്കല്ലുകള്‍
മിനയിലെറിഞ്ഞുകളയട്ടെ
നിസ്വര്‍, വേപാത്മകഹ്രുത്തര്‍ ഞങ്ങള്‍
നിന്നുടെ കലിമ ജപിക്കട്ടെ,
നിന്റെ മഹത്വം വാഴ്ത്തട്ടെ
ഹ്രുദയം നുള്ളിയെടുത്ത്
പൊരിമണലിന്‍ തപതല്പ്ത്തില്‍
നിനക്കു നിവേദ്യമാക്കിവെക്കട്ടെ.


പ്രബോധനം വാരിക 2009 നവംബര്‍ 28