ഹൃദയം

ആയുസ്സിന്റെ പാതിയും നാം ഉറങ്ങുമ്പോള്‍
ഉറങ്ങാതെയിരിക്കുന്നു അത്
ദൌത്യം മറന്ന്
ആലസ്യങ്ങളില്‍ സുഖം ​തേടുമ്പോഴും
അതിരുകടന്ന് അരുതുകളിലേക്ക്
ചിന്തകള്‍ മുതിരുമ്പോഴും
അത് സിരകള്‍ക്ക് ചൂടും ചോരയും
പകര്‍ന്ന് ജീവന് കൂട്ടിരിക്കുന്നു.

ആയുസ്സിന്റെ പാതിയുണര്‍ച്ചയില്‍
ആസ്വാദനങ്ങളുടെ പെയ്ത്തില്‍
തുമ്മിവീണ്ടെടുത്തിട്ടും നാം അറിയാതെ പോകുന്നു,
അതിന്റെ നിയോഗവും നമ്മുടെ യോഗവും.
പരിഭവങ്ങളില്ലാതെ പക്ഷെ,
പകലിരവുകളില്‍ വിശ്രമമില്ലാതെ,
മറക്കാതെ അത് നമ്മെ കാത്തുപോരുന്നു.

ഒരുവേള, തുടിപ്പിന്റെ താളം
സ്വയമത് മറക്കുവോളം.

പ്രബോധനം വാരിക 2010 ഏപ്രില്‍ 17