ദൂരാന്തരം

പേനമുഖത്തുനിന്ന്
കീബോര്‍ഡിലേക്കെത്ര ദൂരം ?

ഹ്രുദയത്തില്‍ നിന്നും
വദനത്തിലേക്കുള്ളത്,
കണ്ണില്‍ നിന്നും
കണ്ണടയിലേക്കും .

വായനയില്‍ നിന്നു
കേള്‍വിയിലേക്കും
പത്രത്തില്‍ നിന്നും
നെറ്റിലേക്കും
കത്തില്‍ നിന്നു
'അറ്റി'ലേക്കുമുള്ളത്

കളിക്കൂട്ടില്‍ നിന്ന്
എസ്സെമ്മെസ്സിലേക്കും
ചിരിവട്ടത്തില്‍ നിന്ന്
ചാറ്റിങ്ങിലേക്കും
ക്ഷണത്തില്‍ നിന്ന്
മിസ്ഡ് കോളിലേക്കുമുള്ളത്.

വീട്ടില്‍ നിന്ന്
ഫ്ലാറ്റിലേക്കും
എന്നില്‍ നിന്ന്
'ഞാനി'ലേക്കുമുള്ളത്.

എങ്കിലും ,
പേന പേറുന്നതും
കീകളെ തട്ടിയുണര്‍ത്തുന്നതും
ഹ്രുദയനൈര്‍മല്യത്തിന്റെ
വാക്കുകളായെങ്കില്‍