തൂലികയും ഉരുകുന്നു

എന്റെ ഈ പുര
അതവര്‍ തീക്കിരയാക്കി
ഈ ഭീകരന്മാര്‍
അവര്‍ ദരിദ്രരാണ്
അവര്‍ ക്ക് ഒന്നും ഭക്ഷിക്കാനില്ല
എങ്കില്‍ അവര്‍
ഈ വെണ്ണീര്‍
എടുത്തു ഉപ്പും മുളകും
കൂട്ടി ഭക്ഷിക്കട്ടെ,
മതിയാകുവോളം.

ഈ പുരയും
എന്റെ മനസ്സും ഉദരവും
ആളിക്കത്തുന്നു
ഒരു മൂലയിലെങ്കിലും
ഈ തീ ഒന്നണഞ്ഞാല്‍
ഈ കനലുകള്‍
തണുക്കുന്നതിനു മുമ്പ്
ശിഷ്ടമായ ഈ പപ്പടം
ഒന്നു ചുട്ടു തിന്നണം
ഈ കലക്കു കഞ്ഞിവെള്ളം
മോന്തിക്കുടിക്കണം
എഴുതുന്ന, പകുതിയുരുകിയ
ഈ തൂലികയാല്‍
കരങ്ങള്‍ വേവുനോക്കാറായ്
അതവരുടെ പണി
അവര്‍ തന്നെ ഉപ്പുചേര്‍ത്തു തിന്നട്ടെ.


പ്രബോധനം വാരിക 1992 സെപ്തംബര്‍ 19

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ