സംയമനം

നിന്റെ നോട്ടം പന്തിയല്ല,
നീയൊന്നു കണ്ണടച്ചാല്‍ കണ്ണുകള്‍
പിഴുത് നിന്നെ കാണിക്കാം.

നിന്നിലൊഴുകുന്ന രക്തം ചുവപ്പല്ല,
നീ തടയില്ലെങ്കില്‍ നിന്റെ ശരീരം ചെത്തി
ഞാന്‍ തെളിയിക്കാം .

നിന്റെ ചിന്തകള്‍ക്ക് ചന്തമില്ല,
നീ മനസ്സുവെച്ചാല്‍ നിന്റെ തല പിളര്‍ത്തി
ബോധ്യപ്പെടുത്താം .

നിന്റെ ഹൃദയം കടിനം,
നീയനുവദിച്ചാല്‍ അത് ചൂഴ്ന്നെടുത്ത്
പ്രദര്‍ശിപ്പിക്കാം.

നീയൊന്ന് സംയമനം പാലിച്ചാല്‍,
നിന്റെ നെഞ്ചിന്‍ കൂട്ടില്‍
ഞാനെന്റെ രുദ്രതാളം ചവിട്ടാം.

പ്രബോധനം വാരിക സെപ്തംബര്‍ 2009