അനുഭവം

കൊണ്ടിട്ടുണ്ട്,
അനിയത്തി എറിഞ്ഞുടച്ച
കളിക്കോപ്പിന്റെ തുണ്ടുകള്‍
പൊറുക്കിയടക്കവെ
താതന്റെ താഢനം.

കിട്ടിയിട്ടുണ്ട്,
വികൃതി കാട്ടിയ
സഹപാഠിയെ തിരുത്തവെ,
ഗുരുവിന്റെ ചെവിതിരുമ്മല്‍.

കേട്ടിട്ടുണ്ട്,
നേരമ്പോക്കിന്റെ കൂട്ടിടങ്ങളില്‍
അരുതുകള്‍ക്കെതിരെ
പ്രതിരോധമായപ്പോള്‍
സുഹൃത്തിന്റെ മുറുമുറുപ്പ്.

അറിഞ്ഞിട്ടുണ്ട്,
പ്രകടനമേശാത്ത
പ്രവൃത്തികള്‍ക്കൊടുക്കം
അവഗണനയുടെ കയ്പ്പ്.