ഒഴിവുകഴിവ്

ആത്മാവ് അവകാശങ്ങള്‍
ചോദിച്ചപ്പോഴെല്ലാം
അയാള്‍ ഒഴിവുകഴിവ് പറഞ്ഞ്
തിരക്കുകളിലേക്കൊഴുകുമായിരുന്നു.

ഒടുവില്‍,
ആത്മാവിനെ ചോദിച്ച് വന്നയാളോട്
അല്പം സാവകാശം ചോദിച്ചപ്പോള്‍
ഒഴിവില്ലെന്ന മറുപടി തന്നേയാണ്
അയാള്‍ക്ക് ലഭിച്ചത്.