മരണവാതില്‍

മരണത്തിന്റെ വാതില്‍
ഒരുഭാഗത്തേക്കുമാത്രമേ തുറക്കാനാവൂ
ജീവിതത്തിലേക്ക് പിന്മടക്കമില്ല
അതുവഴിപിന്നെ പിന്നെ.

നിറങ്ങളുടെ നിറവിലേക്കോ
വിറകായി നരകത്തിലേക്കോ ആ വഴിയെന്ന്
കടന്നുപോയവര്‍ക്കുമാത്രമേ അറിയൂ.

മരണത്തിന്റെ വാതില്‍
ഒരിക്കല്‍ മാത്രം തുറക്കുന്നതാണ്.
പിന്നെ, ജീവിതത്തെ കവര്‍ന്നെടുത്ത്
ആഘോഷങ്ങള്‍ക്ക് നേരെ
അത് കൊട്ടിയടക്കപ്പെടും.

കാഴ്ചകള്‍ കൈവിട്ട നേരത്ത് ചിലര്‍
വീഴ്ചകളെ കുറിച്ച് വിലപിക്കും
നന്മകള്‍ കൊയ്തുകൂട്ടിവെച്ചവര്‍‌
ദൈവസാമീപ്യത്തിനായ് തുടിക്കും!