പല്ലുകള്‍

പല്ലുകള്‍ക്ക്
പലതും ചെയ്തുകൂട്ടാനുണ്ട്!

വെളുപ്പിച്ചെടുത്ത്
നന്നായടുക്കിയ ചിരിയില്‍
ഹൃദയം കവര്‍‌ന്നെടുക്കും.

വയറ്റുപിഴപ്പിന്
കിട്ടിയതെന്തായാലും
കൊത്തിയരിഞ്ഞിറക്കും.

തമ്മിലിറുമ്മി
അസഹിഷ്ണുതയുടെ
മുനകൂര്‍‌പ്പിക്കും.

അപരാവകാശങ്ങള്‍
കടിച്ചുകുടയാന്‍‌
വാപിളര്‍‌ന്നെത്തും.