പോസ്റ്റുകൃഷി

എല്ലാവര്‍ക്കും ഉള്ളതുപോലെ
എനിക്കുമുണ്ടൊരു ബ്ലോഗ്‌നിലം.
നേരമില്ലേലുമിടക്കിടെ ഞാനും
ഓരോ പോസ്റ്റുകള്‍ കൊണ്ടുനടും.
വെള്ളമൊഴിക്കാനാവാത്തതിനാല്‍ -കണ്ണി-
ലെണ്ണയൊഴിച്ച് കാത്തിരിക്കും,
കമന്റുകള്‍ കിളിര്‍‌ത്ത് വരുന്നതും നോക്കി
ദിനങ്ങളെണ്ണിക്കൂട്ടിയിരിക്കും.

വഴിതെറ്റിവന്നമളിപിണഞ്ഞ ചില-
രെഴുതും ഭംഗിവാക്കുകളില്‍ ക്ലിക്കി-
ക്കടന്നുപോകുന്നേരമകത്ത്
കൊള്ളാമല്ലോ ഞാനെന്നൊരഹന്ത
മുളപൊട്ടി പൊന്തിവരാറുണ്ടെങ്കിലും
പോസ്റ്റുകളില്‍ പലതും, സ്ഥിരമായ്
പറ്റുവാങ്ങിയ ചങ്ങാതികള്‍ പോലും
ഹിറ്റാതെയുണങ്ങിത്തൂങ്ങുക സത്യം!

8 അഭിപ്രായങ്ങൾ:

  1. ഒരു കമന്റുതൈ നട്ടുപോകുന്നു.

    മറുപടിഇല്ലാതാക്കൂ
  2. ഇത്തിരി വെള്ളം അതില്‍ ഞാനും ഒഴിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  3. കമന്റു നട്ടിട്ടുണ്ട്.. വലുതായാല്‍ എനിക്ക് തന്നെ തരണം...

    മറുപടിഇല്ലാതാക്കൂ
  4. വിളയട്ടെ അങ്ങനെ വിളയട്ടെ

    മറുപടിഇല്ലാതാക്കൂ
  5. കമന്റുകള്‍ നട്ടുനനച്ചവര്‍ക്കും നടാതെ പോയവര്‍‌ക്കും നന്ദി!

    മറുപടിഇല്ലാതാക്കൂ
  6. വ്യത്യസ്തമായ ചിന്ത. ഞാനും ഒരു നുള്ള് വളം ചേര്‍ക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  7. ധാന്യത്തിന്റെ വളര്‍ച്ചയ്ക്കായി കുറച്ചു ക്ഷാരം ഇടുന്നു!

    മറുപടിഇല്ലാതാക്കൂ