ഒരു കൊടൈക്കനാല്‍ യാത്ര

നാട്ടില്‍ വന്നതിന്റെ പിറ്റേന്നുതന്നെ സുഹൃത്ത് വിളിച്ചു. കൊടൈക്കനാല്‍ യാത്രയുണ്ട് പോരുന്നോ? നാട്ടിലെത്തിയതിന്റെ ആവേശത്തില്‍ ഉടന്‍ തീരുമാനമെടുത്തു, റെഡി! കുടുംബത്തോടൊപ്പം ഒരു യാത്ര ഉദ്ദ്യേശിച്ചിരുന്നു. അതെന്തായാലും എളുപ്പത്തില്‍ തരപ്പെടുമെന്ന് വിചാരിച്ചിരുന്നില്ല.
കേരളത്തിന്റെ പ്രതാപം ഒഴിഞ്ഞ നെല്പാടങ്ങളും കൃഷിയിടങ്ങളും താണ്ടി ഒരുപാട് യാത്ര ചെയ്തു. ഭരിക്കുന്നവരുടെ മാറിയ വികസനകാഴ്‌ചപ്പാടുകളും അധ്വാനമില്ലാതെ കാശുവാരുന്ന മാന്ത്രികവിദ്യ സ്വായത്തമാക്കിയ നവമലയാളിയും യാത്രോല്ലാസങ്ങള്‍ക്കിടയിലെ ചിന്താവിഷയമായിരുന്നു.

ഒരിടത്തെത്തിയപ്പോള്‍ നിറയെ പച്ചപ്പുകളില്‍ കുളിച്ചുനില്‍ക്കുന്ന പ്രദേശം ശ്രദ്ധേയമായി. ഉടനെ വന്നു സരസനായ സുഹൃത്തിന്റെ കമന്റ്: "തമിഴ്നാട് അതിര്‍ത്തിയെത്തിയേ!' സുഹൃത്ത് പ്രതീക്ഷിച്ച പോലെ ഒരു നല്ല ചിരിമഴക്കുള്ള വക അതു നല്‍കി. പക്ഷെ, അടുത്ത നിമിഷം മറ്റൊരു സുഹൃത്തിന്റെ ഗൗരവ ഇടപെടല്‍: "ചിരിച്ചത് വെറുതെ. ഇത് തമിഴ്നാട് തന്നെ'.

ശരിയായിരുന്നു, പിന്നീടങ്ങോട്ട് മിക്ക സ്ഥലങ്ങളും കൃഷിയിടങ്ങളാല്‍ അഭിവൃദ്ധിപ്പെട്ടിരിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. തമിഴ്നാടിനെ കുറിച്ചും തമിഴരെക്കുറിച്ചും നമുക്കുണ്ടായിരുന്ന ധാരണകളെ അട്ടിമറിക്കുന്ന യാഥാര്‍‌ഥ്യങ്ങള്‍. നമ്മുടെ ആലസ്യങ്ങളുടെ തണലില്‍ നമ്മുടെ കൃഷിയിടങ്ങളിലും മറ്റും അദ്ധ്വാനിച്ച് അവര്‍ നേടിയ പണവും വൈദഗ്ദ്ധ്യവും വിനിയോഗിച്ച് അവര്‍ അവിടെ ആഘോഷിക്കുകയാണ്. നമ്മളോ പ്രത്യുല്പ്പാദനപരമല്ലാത്ത മാര്‍ഗ്ഗങ്ങളിലൂടെ എളുപ്പത്തില്‍ പണം മാത്രം സമ്പാദിക്കാനുള്ള നെട്ടോട്ടത്തിലും. മുമ്പ് ഗള്‍ഫുകാരെ കുറ്റം പറയുമായിരുന്നു. നാടന്‍ പണികളും കൃഷിരീതികളിലും വൈക്ലബ്യം പ്രകടിപ്പിക്കുമ്പോഴും അന്യനാട്ടില്‍ എന്ത് വേല ചെയ്യാനും അവര്‍ ഒരുക്കമാണെന്ന്. ഇപ്പോല്‍ അവസ്ഥ മാറി. നാട്ടില്‍ കൃഷിപ്പണികളില്‍ വ്യാപൃതരായിരുന്നവരേയും ചെറിയ ചെറിയ വിദഗ്ദ്ധ തൊഴിലാളികളേയും ഇപ്പോള്‍ മഷിയിട്ട് നോക്കാനില്ല... (Part 1)

3 അഭിപ്രായങ്ങൾ:

  1. നന്നായ്.ബാക്കീം കൂടി എഴുതൂ ...

    മറുപടിഇല്ലാതാക്കൂ
  2. കേരളത്തിന്റെ പ്രബുദ്ധത എന്നത്
    പലതും പോലെ പെരുപ്പിച്ച ഒരു നുണമാത്രമാണ്.
    നാവെടുത്താല്‍ തമിഴനെ കുറ്റം പറയുന്ന നമ്മള്‍ക്ക്
    പലപ്പോഴും അവര്‍ മാതൃകയാണ്

    മറുപടിഇല്ലാതാക്കൂ
  3. പ്രവാസത്തിന്‍റെ പ്രയാസങ്ങളില്‍ നിന്ന് അല്‍പ വിരാമം .പ്രിയ കവിക്ക് അനുമോദനങ്ങള്‍...

    മറുപടിഇല്ലാതാക്കൂ