മുഴങ്ങുന്ന ശിശുരോധനങ്ങള്‍

പലപ്പൊഴും, നമ്മെ വേദനിപ്പിക്കാനായി മാത്രം വരുന്ന വാര്ത്തകളുണ്ട്. അന്നേരം ചിന്തിച്ചുപോകും, നാം മനുഷ്യരാണോ എന്ന്. മൃഗങ്ങളെ അപേക്ഷിച്ച് കേമത്തം നടിക്കുന്നതാണ് മനുഷ്യന്റെ കാപട്യമെന്ന്. കേരളത്തില്‍ കുട്ടികള്‍ രഹസ്യമായും പരസ്യമായും പീഡിപ്പിക്കപ്പെടുന്ന വാര്ത്തകകള്‍ വര്ദ്ധിഷച്ചുവരുന്നതിനിടയിലും അസ്വസ്ഥമാകാത്ത മനസുകളുടെ പ്രതിനിധികളാകാന്‍ നമ്മള്‍ മല്‍സരിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ മന:സ്സാക്ഷി കാണാപ്പുറങ്ങളില്‍ തള്ളിയ ബാലവേലയും ലൈംഗികചൂഷണവും കടന്ന് സ്വന്തം മാതാപിതാക്കളില്‍ നിന്നുമുള്ള ശാരീരിക-മാനസിക പീഡനങ്ങളിലേക്കും വളരുന്നത് നമ്മുടെ നിസ്സംഗതയെ കൊഞ്ഞനം കുത്തലാണ്.

തൊടുപുഴക്കടുത്ത് മൂന്നുവയസ്സുകാരനായ ആരോമലിനെ നായക്കൊപ്പം കെട്ടിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചത് സ്വന്തം മാതാപിതാക്കളാണ്. നിരന്തര പീഡനങ്ങള്ക്ക് ശേഷമാണ് ഇത്ര ക്രൂരമായ പീഡനം കൂടി ആ കുരുന്ന് കടിച്ചമര്ത്തി യത്. കുട്ടിയുടെ ശരീരത്തില്‍ സ്ഥിരം സിഗരറ്റ് കുറ്റികൊണ്ട് കുത്തി പൊള്ളിക്കുന്നത് അവന്റെ പിതാവിന് ഒരു ഹരമായിരുന്നത്രെ. ഒടുവില്‍ അഭയകേന്ദ്രത്തില്‍ എത്തിയപ്പോള്‍ കുഞ്ഞ് ആദ്യം ചോദിച്ചത് തന്റെ നായ എവിടെയെന്നാണ്!

കൊട്ടിയത്ത് പിതാവ് മൂന്നര വയസ്സുകാരനെ കെട്ടിയിട്ട് ബെല്റ്റ്് കൊണ്ട് അടിച്ച് പരിക്കേല്പ്പിച്ചത് മറ്റൊരു വാര്ത്തന. പീഡനങ്ങള്ക്കൊ ടുവില്‍ ബെല്റ്റി ന്റെ ബക്ക്‌ള്‍ കൊണ്ട് കുട്ടിയുടെ മുതുകില്‍ നിന്നും മാംസം ഇളകിപ്പോയിരുന്നു... ഇങ്ങിനെ വീണ്ടും വായിക്കാന്‍ തോന്നാത്ത എത്രയെത്ര വാര്ത്തകള്‍.

കുട്ടികള്ക്ക് നേരെയുള്ള അക്രമങ്ങള്‍ നമുക്കിടയില്‍ വര്ദ്ധി ച്ചുവരുകയാണ്. വാല്സ്ല്യവും കാരുണ്യവും കനിയേണ്ട കൈകളില്‍ നിന്നും മാരകമുറിവുകളാണ് നല്കുീന്നതെന്നതിന്റെ മന:ശ്ശാസ്ത്രം എന്താണെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. നിഷ്കളങ്കമായ വദനചാരുതയെ അവഗണിച്ച് എങ്ങിനെ ദ്രോഹങ്ങള്‍ ചെയ്യാനാവുന്നു?

പൂമ്പാറ്റകളെ പോലെ ഓടിനടക്കുന്ന കുട്ടികളോട് ക്രൂരത കാണിക്കുന്നത് നാം മനുഷ്യനല്ലാതാകുന്നതിന്റെ ലക്ഷണമാണ്. കരുന്നുകളില്ലെങ്കില്‍ ഭൂമിക്ക് സൗന്ദര്യമില്ല, ശലഭങ്ങളും പൂക്കളും കിളികളും ഒന്നുമില്ല. കുട്ടികള്ക്ക് വേണ്ടിയാണ് പ്രകൃതി വര്ണ്ണമങ്ങള്‍ പെയ്യുന്നത്. പ്രകൃതിയുടെ സൗന്ദര്യം ചുരുക്കിയെഴുതിയതാണ് പിഞ്ചോമനകള്‍. അവരുടെ കണ്ണുനീര്‍ പതിച്ച് ഭൂമി തപിക്കുമ്പോഴും നമ്മള്ക്കെന്തുപറ്റി!

ഒരു കുഞ്ഞിക്കാലിന് വേണ്ടി വ്രതമെടുത്ത് നാളുകള്‍ കഴിക്കുന്ന ആളുകള്ക്കി ടയിലാണ് പിഞ്ചുകുട്ടികള്‍ സ്ഥിരമായി അധിക്ഷേപിക്കപ്പെടുന്നത് എന്നത് എന്തൊരു വിരോധാഭാസം. ഗര്ഭചപാത്രത്തിനകത്തെ അം‌നിയോറ്റിക് ഫ്ലൂഡിന്റെ ഇളം ചൂടില്‍ വിരിയുന്ന ഇളം ജീവന് കാതോര്ക്കാടന്‍ നമുക്ക് അവകാശമുള്ളതു പോലെ ലോകത്തിന്റെ വെളിച്ചത്തിലേക്ക് വന്ന അവരുടെ അവകാശസം‌രക്ഷണ ഏറ്റെടുക്കാനും നാം ബാധ്യസ്ഥരല്ലെ?

കുട്ടികള്ക്ക് വ്യക്തിത്വമോ, അന്തസ്സോ, അവകാശങ്ങളോ ഇല്ല എന്നാണ് മിക്കവരും ധരിച്ചിരിക്കുന്നത്. അതെല്ലാം മുതിര്ന്നസവര്‍ നല്കുനന്നതാണ് എന്നാണ് ധാരണ. അതുകൊണ്ട് കുട്ടികളോട് എങ്ങിനെയും പെരുമാറാമെന്നായി. എങ്ങിനെയും അപമാനിക്കാം. എന്തുതരം മര്ദ്ദകനവും നടത്താം എന്നൊക്കെയാണ് പലരും കരുതിയിരിക്കുന്നത്.

ഇന്ത്യയില്‍ ശിശുദ്രോഹത്തെ സംബന്ധിച്ച സര്വ്വെ പുറത്തുകൊണ്ടുവന്നിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. അതുപ്രകാരം രാജ്യത്തെ മൂന്നില്‍ രണ്ടു കുട്ടികളും ശാരീരിക പീഡനത്തിനും, മൂന്നില്‍ ഒരു കുട്ടി മാനസിക പീഡനത്തിനും വിധേയരാക്കപ്പെടുന്നു. ഇതില്‍ 88.6 ശതമാനം പീഡനവും നടത്തുന്നത് രക്ഷിതാക്കള്‍ തന്നെയാണ്. വൈകാരിക പീഡനത്തിന്റെ 83 ശതമാനവും അവര്‍ തന്നെയാണ് നടത്തുന്നത്. രാജ്യത്തെ കുട്ടികളില്‍ 53.22 ശതമാനവും ലൈംഗിക ചൂഷണത്തിനോ പീഡനത്തിനോ ഇരയാവുന്നു. ഇത്തരം സംഭവങ്ങളുടെ 5.6% മാത്രമേ യഥാര്ഥതത്തില്‍ റിപ്പോര്ട്ട് ചെയ്യപ്പെടുന്നുള്ളൂ. ചൂഷണം ചെയ്യുന്നവരില്‍ പകുതി പേരും കുട്ടികളുടെ വിശ്വസ്തരും രക്ഷകരുമായി കരുതപ്പെടുന്നവരാണ്. കേരളവും ഈ പഠനത്തില്‍ ഉള്പ്പെണട്ട സംസ്ഥാനമാണ്.

വിദ്യാഭ്യാസ പുരോഗതി കൈവരിച്ചുവെന്നഭിമാനിക്കുന്ന കേരളത്തില്‍ തകരുന്ന കുടുംബബന്ധങ്ങള്‍, വര്ദ്ധി്ച്ചു വരുന്ന വിവാഹമോചനങ്ങള്‍, മദ്യാസക്തി, ഏറ്റവും ഉയര്ന്നെ ആത്മഹത്യാ നിരക്ക് എന്നിവ എന്താണ് സൂചിപ്പിക്കുന്നത്? ഇന്നലത്തെ കുട്ടികളാണ് ഇന്ന് ഇതൊക്കെ ചെയ്യുന്ന മനുഷ്യരായത്! അതിനാല്‍ നാളെ നല്ല വ്യക്തികളുടെ ഒരു സമൂഹത്തെ സ്വപ്നം കാണുന്നവര്‍ ഇന്നത്തെ കുട്ടികളെയാണ് ഏറ്റവും അധികം പരിഗണിക്കേണ്ടത്. ഓഷോ പറയുന്നുണ്ട്.: “ഏറ്റവുമധികം പറ്റിക്കപ്പെടുന്നത് കുട്ടികളാണ്. കാരണം മുതിര്ന്നതവര്‍ അവരോട് നുണ പറയുന്നു. അല്ലെങ്കില്‍ സത്യം പറയുന്നില്ല”.

1977 ലാണ് ഇന്ത്യ ദേശീയ ശിശുനയത്തിന് രൂപം നല്കിയത്. “ക്രൂരതയില്‍ നിന്നും അവഗണനയില്‍ നിന്നും, ചൂഷണത്തില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുക” എന്നതായിരുന്നു അതിന്റെ മുദ്രാവാക്യം. എന്നാല്‍ നിയമങ്ങള്ക്ക് കാര്യമായൊന്നും ചെയ്യാനായില്ല. ഇന്നും ലോകത്തേറ്റവും കൂടുതല്‍ ബാലവേല ചെയ്യിക്കുന്ന രാജ്യം ഇന്ത്യയാണ്. കേന്ദ്രഗവണ്മെിന്റിന്റെ കണക്കുപ്രകാരം തന്നെ രാജ്യത്ത് 4.4 കോടി കുട്ടികള്‍ ബാലവേല ചെയ്യുന്നു. വീട്ടുപണികള്ക്കായി കുട്ടികളെ നിര്ത്തു ന്നതും ബാലവേലയില്‍ പെടുന്നുണ്ടെന്ന കാര്യം മലയാളികള്ക്ക് പോലുമറിയില്ല.

വെളിച്ചത്തിന്റെ ലോകത്തേക്ക് വരുന്നതിന് മുമ്പും ജനനശേഷം ദയാരഹിതമായ കുത്തിവെപ്പുകളിലൂടെയും കുരുതികൊടുക്കപ്പെട്ട് അവശേഷിച്ച കുരുന്നുകളോടാണ് ഈ കൊടും ക്രൂരത നാം ചെയ്യുന്നത്. കുട്ടികളുടെ അവകാശങ്ങള്‍ ആരംഭിക്കുന്നത് അവന്‍/അവള്‍ ജനിക്കുന്നതിനും മുമ്പെയാണ്. ജനിക്കാനുള്ള അവകാശമാണ് അത്. പെണ്കുട്ടിയാണെന്നതിന്റെ പേരില്‍ ജനിക്കുന്നതിനു മുമ്പേ കൊല്ലപ്പെടുന്നവര്‍ ആയിരക്കണക്കിനാണ് ഇന്ത്യന്‍ നഗരങ്ങളില്‍. ജനിക്കാനുള്ള അവകാശമാണ് ആദ്യത്തേതെങ്കില്‍ വളരാനും സംരക്ഷിക്ക പ്പെടാനുമുള്ളതാണ് തുടര്ന്നു ള്ള അവകാശം. സമാധാനവും സന്തോഷവും നിറഞ്ഞ സാമൂഹിക-ഗാര്ഹിുക അന്തരീക്ഷമാണ് അടുത്ത അവകാശം. തുടര്ന്ന് വരുന്നതാണ് വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള അവകാശം.

അപരാധത്തിന്റെ നിഴലുകളാണ് നമുക്കുചുറ്റും. കുഞ്ഞുങ്ങളുടെ ദയനീയ രോധനങ്ങള്‍ നമ്മെ അസ്വസ്ഥരാക്കുന്നില്ല. അവരുടെ മുറിവുകള്‍ പരിഗണിക്കാന്‍‍ നമുക്ക് സമയമില്ല. എന്നല്ല, അവരെ കൂടുതല്‍ കരയിക്കാന്‍ നാം ശീലിച്ചിരിക്കുന്നു. ജീവിതത്തിന്റെ ആശനിരാശകള്ക്കൊത്ത് തള്ളാനും കൊള്ളാനുമാണോ അവര്‍. സ്വന്തം ആവശ്യങ്ങള്ക്ക് നേരെ പ്രതിസന്ധിയുടെ മതിലുകള്‍ ഉയരുമ്പോള്‍ സ്വന്തം മക്കള്‍ എന്തു പിഴച്ചു? ദാമ്പത്യബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ പൂക്കുമ്പോള്‍ പരസ്പരം മല്സ രിക്കാന്‍ പിഞ്ചോമനകളുടെ കിളുന്തുമേനിയിലെന്തിന് കുതിരകയറ്റം. അധിക്ഷേപങ്ങളിലൂടെ ഒരു കുഞ്ഞിന്റെ ഭാവി മാത്രമല്ല ഇരുളടയുന്നത്, ഒരു തലമുറയുടേത് കൂടിയാണ്. കെട്ടുപാടുകള്ക്കു ള്ളില്‍ നിന്ന് സ്വതന്ത്രരാകാന്‍ വീര്പ്പുമുട്ടുന്നവര്ക്കിടയില്‍ ഞെരുങ്ങുന്നത് നാളെയുടെ കുട്ടികളാണ്.

നിയമപരിരക്ഷ ഉറപ്പാക്കുന്നതു കൊണ്ട് മാത്രം ഈ ദയനീയാവസ്ഥക്ക് മാറ്റമുണ്ടാവില്ല, ധാര്മികമായ അവബോധം കൂടി വേണം. തന്റെ മക്കളെ താന്‍ ഇതുവരെ ചുംബിച്ചിട്ടില്ലെന്ന് പറഞ്ഞ ആളോട് കരുണ കാണിക്കാത്തവരോട് പടച്ചതമ്പുരാന്‍ കരുണ കാണിക്കുകയില്ലെന്ന് ഓര്മ്മിപ്പെടുത്തുകയാണ് പ്രവാചകന്‍ മുഹമ്മദ് ചെയ്തത്.

കടപ്പാട് : കുട്ടികളുടെ അവകാശങ്ങള്‍ - കാളീശ്വരം രാജ്