വരുന്നു കാലം


ഹാ ഗസ്സ!
ചുടുചോരയിലും
പരിമളം മണക്കുന്നു നിന്നെ.

കാര്‍ന്നും കവര്‍‌ന്നുമവര്‍
കൈവശപ്പെടുത്തിയ
വിശുദ്ധഭൂമിയുടെ കരള്‍ നീ.

പോരാടിനേടിയ കരുത്തായ്
നോരോട് വഴങ്ങിയ ഔന്നത്യമായ്
സഹനത്തിന്റെ അതിരിലെ
സാഹസികയാത്രികര്‍.

വെടിത്തിരകള്‍
മാറിലാവാഹിച്ച് ശീലിച്ചു നീ
വാവിട്ട് കരയുന്ന പുലരികള്‍
പതിവാക്കി നീ.

തീനാവുകള്‍ക്കപ്പുറവും
കിനാവുകാണാന്‍
ദൈവം കരുണകാണിച്ച മക്കള്‍
തീപ്പെയ്ത്തുകളില്‍
കരിഞ്ഞുപോവാത്ത
ഇന്‍‌തിഫാദയുടെ പൂക്കള്‍.

ഇനി വരുന്നത്
നിന്റെ കാലം
നിന്റെ നെടുവീര്‍പ്പുകള്‍ തീര്‍ത്ത
നിശ്ചയദാര്‍ഢ്യത്തില്‍
ഉയിര്‍ക്കൊള്ളാനൊരേ ലോകം
ചുടുരക്തദാഹികള്‍
വിറളിപൂണ്ടു തുടങ്ങിയിതാ.