വെളുത്ത ഭ്രാന്തനും കറുത്ത ഭ്രാന്തനും

സ്ഥലകാലത്തോട് കലഹിച്ച്
മതിഭ്രമപട്ടം ലഭിച്ച രണ്ടുപേര്‍
ഉന്മാദങ്ങളുടെ ഉല്‍സവക്കൂട്ടില്‍
ഒരൊറ്റ ചുമരിനെ
പുറത്തോട് പുറം ചാരിയങ്ങിനെ...

ഒരു വെളുത്ത ഭ്രാന്തന്‍
മറ്റേത് കറുത്ത ഭ്രാന്തന്‍
ഇരുവര്‍ക്കും നീതിപീഢം കനിഞ്ഞ
അക്കങ്ങളുടെ ഓമനപ്പേര്‍

നാലുവട്ടം ഉരുട്ടിവിഴുങ്ങാന്‍
നേരം തെറ്റിയാല്‍
വലിയവായില്‍ 'തെറി'പ്പിക്കും
വെളുത്ത ഭ്രാന്തനെ
ഭയത്തോടെ കരുതിയിരിക്കും
പല കണ്ണുകളും

എങ്കിലും, കറുത്ത ഭ്രാന്തന്
മുടങ്ങാതെ കിട്ടും
എട്ടുനേരവും പക്കെല്ലുടക്കും
ചുട്ട ചൂരല്പ്പൂരം.

4 അഭിപ്രായങ്ങൾ:

  1. ഇരുനെറോള്ള പ്രാന്തന്മാര്‍ക്ക് എന്തേലും അവസരോണ്ടോ...??

    മറുപടിഇല്ലാതാക്കൂ
  2. പക്ഷേ പ്രാന്തന്‍മാര്‍ക്കിടയില്‍ ഇങ്ങനെയുളള വിവേചനങ്ങളൊന്നുമില്ല.....

    മറുപടിഇല്ലാതാക്കൂ
  3. ആ നാറാണത്തുകാരനെ നാം എന്ത് വിളിക്കണം ?....ആശംസകൾ .

    മറുപടിഇല്ലാതാക്കൂ
  4. തല്ലും തലോടലും..

    നല്ല കവിത

    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ