ചോരക്കൊതി

ആരോഗ്യത്തിളപ്പിലും
രോഗപ്പുളപ്പിലും
അന്യന്റെ കണ്ണും ചോരയും
കൊതിക്കുന്നവരാണു നാം

കരുത്തിന്റെ കാലത്ത്
അരുതായ്മകള്‍ പോറ്റിയ
കുരുതിക്കൊതി നുണഞ്ഞ്
അന്യന്റെ കണ്ണിനും ചോരക്കുമായി
അനര്‍ഹസ്ഥലികളില്‍
തേരോട്ടിത്തളര്‍ന്നൊടുവില്‍
ആതുരാലയത്തടങ്കലില്‍
മരണപ്പേടി സ്വൈര്യം കവരവെ
ജീവിതാശകളെ
പിരിയാനറയ്ക്കവേയും
അന്യന്റെ കണ്ണിനും ചോരക്കുമായി
നാം അവകാശം
യാചിച്ചുപോകുന്നു